'ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍'; പതിവു തെറ്റാതെ മോഹന്‍ലാലിന് സെവാഗിന്റെ പിറന്നാള്‍ ആശംസ

59-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിനെ സിനിമാലോകം ആശംസകള്‍ കൊണ്ട് മൂടുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരായ ക്രിക്കറ്റ് പ്രേമികള്‍ ഒരുപക്ഷേ കാത്തരിരിക്കുക ഈ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ ആശംസയ്ക്കു വേണ്ടിയാകും. പതിവ് തെറ്റാതെ ഇത്തവണയും ആ ആശംസയെത്തി. “ലാലേട്ടാ…” എന്ന വിളിയോടെ വീരേന്ദ്രര്‍ സെവാഗിന്റെ പിറന്നാള്‍ ആശംസ.

“ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍, സന്തോഷം നിറഞ്ഞ വര്‍ഷമാകട്ടെ മുന്നിലുള്ളത്.” സെവാഗ് ആശംസ നേര്‍ന്ന് ട്വിറ്ററില്‍ കുറിച്ചു. മുന്‍ വര്‍ഷങ്ങളിലും മോഹന്‍ലാലിന് ജന്മദിനാംശകള്‍ നേര്‍ന്ന് സെവാഗ് രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ സെവാഗിനും പിറന്നാള്‍ ആശംസകള്‍ നേരാറുണ്ട്.

Read more

നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ “ലാലിസം” നിറയുന്നു. മോഹന്‍ലാല്‍ സംവിധായകന്റെ വേഷമണിയുന്നെന്ന വാര്‍ത്തയും ആരാധകര്‍ക്കും സിനിമാലോകത്തിനും ചെറിയ ആവേശമൊന്നുമല്ല നല്‍കിയിരിക്കുന്നത്. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെ കുറിച്ച് പ്രഖ്യാപിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുന്നത്.