സോഷ്യല്‍ മീഡിയയ്ക്ക് മറ്റൊരു പൊന്‍തൂവല്‍; റഹ് മാനെ പാട്ടില്‍ വീഴ്ത്തിയ വീട്ടമ്മ സിനിമയിലേക്ക്

Gambinos Ad
ript>

തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ റഹ് മാന്‍ ഈണമിട്ട ഓ ചെലിയ എന്ന ഗാനം പാടി ആസ്വാദകരുടെ മനംകവര്‍ന്ന വീട്ടമ്മ സിനിമയിലേക്ക്. സാക്ഷാല്‍ റഹ് മാനെ പോലും അത്ഭുതപ്പെടുത്തിയ ആന്ധ്രാപ്രദേശുകാരി വീട്ടമ്മ ബേബി ഇനി സിനിമാ പിന്നണിഗായികയായി അറിയപ്പെടും. റിലീസിംഗിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ‘പലാസ 1978’ ലാണ് ബേബിക്ക് പാടാനുള്ള അവസരം ലഭിച്ചത്. രഘു കുഞ്ചേയാണ് സംഗീത സംവിധായകന്‍.

Gambinos Ad

ആന്ധ്രയിലെ ‘വടിസലേരു’ എന്ന ഗ്രാമത്തിലെ ബേബി സാധാരണ തൊഴിലാളിയാണ്. ജോലിയുടെ ഇടവേളയില്‍ വെറുതെ പാടിയ ഗാനമാണു ജീവിതം തന്നെ മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടന്ന ബേബിയുടെ പാട്ട് എ ആര്‍ റഹ് മാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ബേബി കൂടുതല്‍ പ്രശസ്തയായി. തുടര്‍ന്ന് നടന്‍ ചിരഞ്ജീവി ബേബിയെ കാണാനെത്തിയിരുന്നു. ഇത്രയും നാളും അറിയപ്പെടാതെ ആരും ശ്രദ്ധിക്കാതെ പോയ മാണിക്യമാണു നിങ്ങളെന്നാണ് ചിരഞ്ജീവി ബേബിയെ വിശേഷിപ്പിച്ചത്.

സ്റ്റുഡിയോയില്‍ ബേബി പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രൊഫഷണല്‍ ഗായികക്കൊപ്പം നില്‍ക്കുന്ന ബേബിയുടെ പ്രകടനം സംഗീതപ്രേമികള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.