രവി പത്മനാഭന് ശേഷം മനുവായി വിസ്മയിപ്പിക്കാന്‍ വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തിയ”തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തീയേറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് നേടിയത്. കരിയറില്‍ ഇതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തനായ രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ തിളങ്ങിയത്. നിരവധി പ്രേക്ഷക പ്രശംസ നേടിയ രവി പത്മനാഭന് ശേഷം അന്‍വര്‍ സാദ്ിഖ് ചിത്രം മനോഹരത്തില്‍ മനു എന്ന കഥാപാത്രമായി എത്തുകയാണ് അദ്ദേഹം.

ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം. തിരക്കഥയും സംവിധായകന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്. “ഓര്‍മ്മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് “മനോഹര”ത്തിലൂടെ.

എഡിറ്റിംഗ് നിധിന്‍ രാജ് ആരോള്‍, സംഗീതം സഞ്ജീവ് ടി. അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് നിര്‍മ്മാണം. ഈ മാസം തന്നെ തീയേറ്ററുകളിലെത്തും.
അനുജന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ “ലവ് ആക്ഷന്‍ ഡ്രാമ”യിലും വിനീതിന് കഥാപാത്രമുണ്ട്.