മകന്‍ വിഹാനൊപ്പം വിനയ് ഫോര്‍ട്ടിന്റെ കിടിലന്‍ ഡബ്‌സ്മാഷ്; വൈറലായി വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് വിനയ് ഫോര്‍ട്ട്. ഇടയ്ക്കിടയ്ക്ക് മകന്‍ വിഹാനൊപ്പമുള്ള ഡബ്ബ്മാഷ് വീഡിയോകളും മകന്റെ കുസൃതികളുമെല്ലാം വിനയ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വിനയ് പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് അച്ഛനെ അനുകരിച്ച് കയ്യടി നേടുകയാണ് മകനും.

https://www.instagram.com/p/B3M7EIKH5wE/?utm_source=ig_embed

മുന്‍പ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത “ലവ് ആക്ഷന്‍ ഡ്രാമ”യിലെ ഓണ്‍ ദ ഫ്‌ളോര്‍ ബേബി എന്ന ഗാനത്തിന്റെ വീഡിയോയുമായും വിനയും മകനും എത്തിയിരുന്നു. ശ്യാമപ്രസാദിന്റെ “ഋതു” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനയ് 2014 ഡിസംബറിലാണ് സൗമ്യ രവിയെ വിവാഹം ചെയ്യുന്നത്.

https://www.instagram.com/p/B4hmnq2nusK/?utm_source=ig_embed

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Read more

https://www.instagram.com/p/B44EvoFH5WQ/?utm_source=ig_embed&utm_campaign=embed_video_watch_again