"വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന് ബോളിവുഡില്‍ മികച്ച പ്രതികരണം"

 

മലയാളത്തില്‍ പരാജയമായിരുന്ന തന്റെ ചിത്രം ലിറ്റില്‍ സൂപ്പര്‍മാന് ഹിന്ദിയില്‍ വന്‍സ്വീകരണമാണ് ലഭിച്ചതെന്ന് സംവിധായകന്‍ വിനയന്‍. മാതൃഭൂമി ഡോട്‌കോമിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 51 ലക്ഷം പേര്‍ യൂട്യൂബിലൂടെ ഈ ചിത്രം കണ്ടെന്നും മലയാളത്തില്‍ ചിത്രം വിജയമാകാതിരുന്നതിനു പിന്നില്‍ തനിയ്ക്കു നേരിടേണ്ടി വന്ന വിലക്കുകളാകാം കാരണമായതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ആ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഒരു കുട്ടി തോക്കെടുക്കുന്നതായുള്ള രംഗം മൂലം ബാലാവകാശ കമ്മീഷനില്‍ വരെ പോകേണ്ടതായി വന്നു. ചിലഭാഗങ്ങള്‍ വീണ്ടും ചിത്രീകരിയ്‌ക്കേണ്ടി വരികയും ചെയ്തു. വെറും മൂന്നരക്കോടി ബഡ്ജറ്റിലെടുത്ത ഈ ചിത്രത്തിലെ ഗ്രാഫിക്‌സിനെ കുറിച്ചും , അഭിനയിച്ച ഡെനി എന്ന ബാലനെപ്പറ്റിയും മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകര്‍ നല്‍കിയത്. ഈ ചെറിയ സിനിമയ്ക്ക് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്ക് മുഴുവനായുള്ളതാണ്. വിനയന്‍ പറഞ്ഞു.

Read more

മാസ്റ്റര്‍ ഡെനി, ബേബി നയന്‍താര, പ്രവീണ, അന്‍സിബ ഹസന്‍, രഞ്ജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 2014ലാണ് പുറത്തിറങ്ങിയത്. 2017ലാണ് ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയത്.