‘ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ, അവളെ പക്കത്തിലെ വെച്ച് എനക് ഫ്ളയിംഗ് കിസ്സ് കൊടുക്കറേ’; വിക്രത്തിനെ റോഡില്‍ നേരില്‍ കണ്ട ആരാധകന്റെ കുറിപ്പ്- വൈറല്‍

തമിഴ് നടന്‍ ചിയാന്‍ വിക്രത്തെ നേരില്‍ കണ്ട ആവേശത്തില്‍ ആരാധകന്‍ അദ്ദേഹത്തോട് പറഞ്ഞതും, പ്രിയ ആരാധകനോട് വിക്രം തിരിച്ചു പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ പുതിയ ചിത്രം ‘കദാരം കൊണ്ടാന്‍’ ന്റെ പ്രമോഷനായി കേരളത്തിലെത്തിയിരുന്നു വിക്രം. ആ അവസരത്തില്‍ റോഡില്‍ വെച്ച് വിക്രത്തെ കണ്ടതും മിണ്ടിയതുമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിനീത് ആര്‍വി എന്ന ആരാധകന്‍.

വിനീതിന്റെ കുറിപ്പ്…

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിര്‍ച്ഛികമായി പി എസ് സി exam കഴിഞ്ഞു വരുമ്പോള്‍ തിരുവന്തപുരം ട്രാഫിക് വച്ചു നുമ്മ ..അന്യന്‍..റോമിയോ… ബിഎംഡബ്ല്യുവും കാറില്‍… നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു …ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍……ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു.

ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു …അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്‌ലയിങ് കിസ് അടിച്ചു….പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ് .Thanx തമ്പി …ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്‌ലയിങ് കിസ് കൊടുക്കേറെ….Me to luv u bro…സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രെമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ…