ആ അവഗണന മടുത്തു, ഇനി ഞാൻ മലയാള സിനിമയിൽ പാടില്ല’: വിജയ് യേശുദാസ്

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  ഗായകൻ വിജയ് യേശുദാസ്. വനിതയുമായുള്ള അഭിമുഖത്തിലാണ്  അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല.

ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.വിജയ് പറയുന്നു. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.

പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു.