മുത്തയ്യ മുരളീധരനല്ല; മക്കൾ സെൽവൻ ഇനി എല്‍.ടി.ടി.ഇ പ്രഭാകരൻ?

Advertisement

 

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വെളളിത്തിരയിൽ വിജയ് സേതുപതി എത്തുന്നുവെന്ന വാർത്ത  വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത് . 800 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചാൽ നടനെ ബഹിഷ്കരിക്കുവാൻ സോഷ്യൽ മീഡിയയിൽ ആഹ്വാനമുണ്ടായി.

വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി പിന്മാറിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ ശ്രീലങ്കയിലെ തമിഴരുടെ നേതാവും ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള വെബ്സീരിസിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിക്കുകയാണ് .

സംവിധായകൻ എഎംആർ രമേഷ് ആണ് സേതുപതിയെ വെബ്സീരീസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.  വീരപ്പന്റെ ജീവിതകഥ വാനായുതം, രാജീവ് ഗാന്ധി കൊലപാതകം എന്നിവ കുപ്പി എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രഭാകരന്റെ വേഷത്തിന് അനുയോജ്യനായതിനാൽ വിജയ് സേതുപതിയുമായി ചർച്ച നടത്താൻ ഞാൻ തീരുമാനിച്ചു- രമേഷ് പറഞ്ഞു.