വിജയ് സേതുപതിയുടെ നായികയായി മഞ്ജുവാര്യര്‍

തിരക്കഥാകൃത്ത് ആര്‍.ജെ ഷാന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്നു. ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യര്‍ പങ്കാളിയാകുമെന്നാണ് സൂചന. തമിഴിലും ഡബ് ചെയ്യുന്നുണ്ട്.

മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ കെയര്‍ ഒഫ് സൈറബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഷാന്‍. ജയറാം നായകനായ മാര്‍ക്കോണി മത്തായില്‍ വിജയ് സേതുപതി അതിഥി താരമായി എത്തിയിരുന്നു. എന്നാല്‍ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമാണ്.

വിജയ് സേതുപതിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 96ല്‍ മഞ്ജുവാര്യരെ നായികയായി നിശ്ചയിച്ചിരുന്നതായി നേരത്തേ വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം മൂലം ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല.