പാലഭിഷേകം അല്ല, ഇത് ബിയര്‍ അഭിഷേകം; വിജയ് ദേവരകൊണ്ടയുടെ പോസ്റ്ററില്‍ ബിയര്‍ ഒഴിച്ച് ആരാധകര്‍

സിനിമയുടെ റിലീസ് ദിവസം പ്രിയ താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയാണ് ആരാധകരുടെ ആഘോഷം ആരംഭിക്കാറ്. എന്നാല്‍ ഇപ്പോള്‍ പാലഭിഷേകം അല്ല ബിയര്‍ അഭിഷേകമാണ് ട്രെന്‍ഡ് എന്നാണ് വിജയ് ദേവരകൊണ്ട ആരാധകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന്റെ ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പുരി ജഗന്നാഥ് ഒരുക്കുന്ന “ലൈഗര്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് ഇന്ന് പുറത്തുവിട്ടത്. ഈ പോസ്റ്ററിന്റെ വലി കട്ടൗട്ടിലാണ് ബിയര്‍ അഭിഷേകം നടത്തി ആരാധകരുടെ ആഘോഷം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ നടി ചാര്‍മി കൗര്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Charmmekaur (@charmmekaur)

ഫസ്റ്റ് ലുക്ക് വന്നതില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ആരാധകരുടെയും ബാന്‍ഡ് മേളം വച്ച് ഡാന്‍സ് ചെയ്യുന്ന ആരാധകരുടെയും ചിത്രങ്ങള്‍ ചാര്‍മി പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട് ചിലര്‍ ആരാധകര്‍. കടുവയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബോക്സറുടെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

A post shared by Charmmekaur (@charmmekaur)

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

View this post on Instagram

A post shared by Charmmekaur (@charmmekaur)