'നിങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കുകയാണോ, അതോ എന്നെ ആക്രമിക്കുകയാണോ'; ആവേശം മൂത്ത് വേദിയില്‍ വിജയ് ദേവരകൊണ്ടയെ തള്ളിയിട്ട് ആരാധകന്‍; വീഡിയോ

ആവേശം മൂത്ത് ആരാധകരൊപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് ആവേശം കൂടി വിജയ് ദേവരകൊണ്ടയെ ആക്രമിച്ച ആരാധകന്റെ വീഡിയോ വൈറലാകുകയാണ്.

ചിത്രത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വേദിയിലേക്ക് പാഞ്ഞെത്തിയ ആരാധകന്‍ വിജയ് ദേവരകൊണ്ടയെ തള്ളിയിടുകയായിരുന്നു. സംഭവത്തോട് ഉടന്‍ തന്നെ വിജയ് ദേവരകൊണ്ട പ്രതികരിക്കുകയും ചെയ്തു.

നിങ്ങള്‍ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

https://www.instagram.com/p/B0UynKKAFWv/?utm_source=ig_embed