ലോക്ക് ഡൗൺ കാലത്ത് കൈത്താങ്ങുമായി വിജയ് ദേവെരകൊണ്ട ; ഫൗണ്ടേഷൻ സമാഹരിച്ചത് 1.7 കോടി, 17000 കുടുംബങ്ങള്‍ക്ക് സഹായം

ലോക്ക് ഡൗൺ കാലത്ത്  ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷൻ 1.7 കോടി രൂപയാണ് സമാഹരിച്ചത്. സ്വന്തം 25 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു വിജയ് ദേവെരകൊണ്ട ഫൗണ്ടേഷന്  തുടക്കമിട്ടത്.  താരങ്ങളെയും മറ്റ് പ്രമുഖരെയും സഹായത്തിനായി ക്ഷണിക്കുകയും ചെയ്‍തു.
ഒട്ടേറെപ്പേര്‍ സഹായവുമായി എത്തി. 36 ദിവസം കൊണ്ട് 1.7 കോടി രൂപയാണ് സമാഹരിക്കാനായത്. 17000 കുടുംബങ്ങളെ സഹായിക്കാനും കഴിഞ്ഞു.

ദ മിഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ സമാഹരിച്ച പണം ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന്
സാധനങ്ങള്‍ എത്തിക്കുന്നതിന് ആണ്  ഉപയോഗിച്ചിരുന്നത്.

മിഡില്‍ ക്ലാസ് ഫണ്ട് സംരഭത്തിന് പുറമേ ഫസ്റ്റ് ജോബ് പ്രോഗ്രാം എന്ന സംരഭത്തിനും വിജയ് ദേവെരകൊണ്ട തുടക്കമിട്ടിരുന്നു.