ജന്മദിനാശംസകള്‍ തങ്കമേ... ഉയരങ്ങളിലേക്ക് പറക്കുക; പ്രണയത്തിന് പിറന്നാള്‍ ആശംസകളുമായി വിഗ്നേശ് ശിവന്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്ക് ഇന്ന് 36ാം പിറന്നാള്‍. തന്റെ പ്രണയത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിഗ്നേശ് ശിവന്‍. ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചാണ് വിഗ്നേശ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

“”ജന്മദിനാശംസകള്‍ തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്”” എന്നാണ് വിഗ്നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി നയന്‍സിന്റെ പുതിയ ചിത്രം “നേട്രികണ്ണി”ന്റെ ടീസര്‍ എത്തുമെന്നും വിഗ്നേശ് ശിവന്‍ പങ്കുവച്ചിട്ടുണ്ട്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് നേട്രികണ്‍. വിഗ്നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

വിഗ്‌നേശിന്റെ “നാനും റൗഡി താന്‍” എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയുമായി പ്രണയത്തിലാകുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലവും നയന്‍താരയും വിഗ്‌നേശും ഒരുമിച്ചാണ് ചെലവിട്ടത്. നയന്‍താരയെ നായികയാക്കി കത്തുവാകുല രെണ്ടു കാതല്‍ എന്ന സിനിമായാണ് വിഗ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.