നയന്‍താരയുമായുള്ള വിവാഹം എന്നാണ്? ആദ്യമായി മറുപടി പറഞ്ഞ് വിഗ്നേശ് ശിവന്‍

നയന്‍താരയുടെയും വിഗ്നേശ് ശിവന്റെയും വിവാഹവാര്‍ത്ത എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ വിവാഹവാര്‍ത്തയോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിഗ്നേശ് ശിവന്‍. പ്രണയകാലം മടുത്താലുടന്‍ വിവാഹിതരാകും എന്നാണ് തമാശരൂപേണേ ഒരു അഭിമുഖത്തില്‍ വിഗ്നേശ് മറുപടി പറഞ്ഞിരിക്കുന്നത്. പ്രൊഫഷണലായി പലതും ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിഗ്നേശ് പറയുന്നു.

പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നും വിഗ്നേശ് പറയുന്നു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താനും നയന്‍താരയും 22 തവണ വിവാഹിതരായെന്നും വിഗ്നേശ് പറയുന്നു.

വിഗ്നേശിന്റെ “നാനും റൗഡി താന്‍” എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയുമായി പ്രണയത്തിലാകുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലവും നയന്‍താരയും വിഗ്നേശും ഒരുമിച്ചാണ് ചെലവിട്ടത്. നയന്‍താരയെ നായികയാക്കി കാതുവാകുല രെണ്ടു കാതല്‍ എന്ന സിനിമായാണ് വിഗ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.

വിജയ് സേതുപതിയും സമാന്തയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നയന്‍താര നായികയാകുന്ന നേട്രികണ്‍ എന്ന സിനിമയും വിഗ്നേശ് നിര്‍മ്മിക്കുന്നുണ്ട്. മൂക്കുത്തി അമ്മന്‍ ആണ് നയന്‍താരയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം. അണ്ണാത്തെ എന്ന രജനികാന്ത് ചിത്രത്തിലും നയന്‍താര മുഖ്യ വേഷത്തിലെത്തും.