കുടുംബത്തോട് ഒപ്പം സന്തോഷം കണ്ടെത്തണം; അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

കൊച്ചിയില്‍ കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും. നയന്‍താരയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഗ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കുടുംബം പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളില്‍ ആളുകള്‍ സന്തോഷം കണ്ടെത്തണമെന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് വിഗ്നേശ് ക്യാപ്ഷനായി കുറിച്ചത്.

“”സന്തോഷമായിരിക്കാന്‍ നമുക്ക് കാരണങ്ങള്‍ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേര്‍ത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാന്‍ ആതാണ് ഒരേ ഒരു വഴി”” എന്നും വിഗ്നേശ് കുറിച്ചു. നയന്‍താരയുടെയും വിഗ്നേശിന്റെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അടുത്തിടെ ഈ വാര്‍ത്തകളോട് വിഗ്നേശ് പ്രതികരിച്ചിരുന്നു.

https://www.instagram.com/p/CEjZ16VB_q2/

പ്രണയകാലം മടുത്താലുടന്‍ വിവാഹിതരാകും എന്നാണ് തമാശരൂപേണേ ഒരു അഭിമുഖത്തില്‍ വിഗ്‌നേശ് മറുപടി പറഞ്ഞിരിക്കുന്നത്. പ്രൊഫഷണലായി പലതും ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിഗ്‌നേശ് പറയുന്നു. പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നും വിഗ്‌നേശ് പറയുന്നു.

https://www.instagram.com/p/CEjPqFDhqNn/

മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താനും നയന്‍താരയും 22 തവണ വിവാഹിതരായെന്നും വിഗ്‌നേശ് പറഞ്ഞു. വിഗ്‌നേശിന്റെ “നാനും റൗഡി താന്‍” എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയുമായി പ്രണയത്തിലാകുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലവും നയന്‍താരയും വിഗ്‌നേശും ഒരുമിച്ചാണ് ചെലവിട്ടത്. നയന്‍താരയെ നായികയാക്കി കാതുവാകുല രെണ്ടു കാതല്‍ എന്ന സിനിമായാണ് വിഗ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.

https://www.instagram.com/p/CEjQh9ihm0t/