'നേര്‍ക്കൊണ്ട പാര്‍വ്വെ'യില്‍ കല്ല്യാണിയായി; കാരണം ശ്രീദേവിയെന്ന് വിദ്യാബാലന്‍!

അജിത്ത് പ്രധാന കഥാപാത്രത്തിലെത്തിയ “നേര്‍കൊണ്ട പാര്‍വ്വെ” തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇതിനിടെ താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം അന്തരിച്ച നടി ശ്രീദേവിയാണെന്ന് ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍. ശ്രീദേവിയോടുള്ള സ്‌നേഹം കൊണ്ടാണ് ചിത്രത്തില്‍ കല്ല്യാണി എന്ന കാമിയോ റോള്‍ ചെയ്യാന്‍ താന്‍ തയ്യാറായതെന്ന് താരം വ്യക്തമാക്കി.

ശ്രീദേവി എന്ന നടിയെ താന്‍ ആരാധിച്ചിരുന്നു. താരത്തിനോടുള്ള ആരാധന കൊണ്ടാണ് ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാബാലന്‍ “മിഷന്‍ മംഗള്‍” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ വ്യക്തമാക്കിയത്.

Read more

അക്ഷയ്കുമാര്‍ നായകനാകുന്ന “മിഷന്‍ മംഗള്‍” ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. തപ്‌സി പന്നു, സോനാക്ഷി സിന്ഹ, നിത്യ മേനോന്‍, കിര്‍ത്തി കുല്‍ഹാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തും.