കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു; ‘വെയില്‍’ ചിത്രീകരണം പൂര്‍ത്തിയായി

വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെയ്ന്‍ നിഗം ചിത്രം ‘വെയില്‍’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മ്മാതാവ് ജോബി ജോര്‍ജാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

”ഇന്ന് വെയില്‍ പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഈ വെയില്‍ പൂര്‍ണ്ണശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്‍പില്‍ ഉടന്‍” എന്നാണ് ജോബി ജോര്‍ജ് ഷെയ്‌നിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.

ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ

Posted by Joby George on Tuesday, June 30, 2020

ഈ സിനിമയുമായി ബന്ധപ്പെട്ട് ജോബി ജോര്‍ജും ഷെയ്‌നും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്‍ക്കം പരിഹരിക്കുകയും ബാന്‍ നീക്കിയതും.