കുടുംബത്തെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുത്തുലക്ഷ്മി ; വീരപ്പനെ കുറിച്ചുള്ള  വെബ് സീരീസിന് വിലക്ക്

Advertisement

ഭാര്യയുടെ പരാതിയെ തുടർന്ന് വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്. പരമ്പര തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും ലംഘനവുമാകുമെന്നുമുളള മുത്തുലക്ഷ്മിയുടെ പരാതിയെ തുടർന്നാണ്
വീരപ്പൻ: ഹങ്കർ ഫോർ കില്ലിംഗ്’ എന്ന വെബ് സീരീസിന് കർണാടക കോടതി താത്കാലിക വിലക്കേർപ്പെടുത്തിയത്.

വീരപ്പന്റെ കഥ സിനിമയാക്കിയപ്പോൾ  സുപ്രീംകോടതിയെ  മുത്തുലക്ഷ്മി സമീപിച്ചിരുന്നു. ഒടുവിൽ സിനിമ നിർമ്മിച്ചു കഴിഞ്ഞപ്പോൾ  25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.

എഎംആർ പിക്ചേഴ്സാണ് സീരിസ് ഒരുക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.