വാസന്തി ഈസ് ടേക്ക് ജംപര്‍ അതായത് ‘എടുത്തുചാട്ടക്കാരി’യെന്ന് മധുരരാജ

മധുരരാജയിലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജയുടെ അച്ഛനായെത്തുന്ന നെടുമുടി വേണുവിന്റെയും അമ്മാവനായെത്തുന്ന വിജയരാഘവന്റേയും കാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. 2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ.  മമ്മൂട്ടിക്ക് ഒപ്പം തമിഴ്നടന്‍ ജയ്, ഒരു ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്.

പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സും ഇതിലുണ്ട്

മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരും  വേഷമിടുന്നുണ്ട്.. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍  റിലീസിനെത്തും.ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

Image may contain: 1 person, text