വരുണ്‍ ധവാനും കാമുകിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു!

ബോളിവുഡ് താരം വരുണ്‍ ധവാനും കാമുകി നടാഷ ധലാലുമായുള്ള വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ പാര്‍ട്ടിക്കിടെ വരുണിന്റെയും നടാഷയുടെയും മോതിരമാറ്റം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വരുണ്‍ ഈ വര്‍ഷം ഡിസംബറില്‍ വിവാഹിതനാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ താരത്തിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ റെമോ ഡിസൂസയോട് സിനിമ അടുത്ത വര്‍ഷത്തേക്ക് നീട്ടി വെക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വര്‍ഷം വിവാഹമുണ്ടാകില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ താരം രംഗത്തെത്തിയിരുന്നു. സ്വന്തമായ അഭിപ്രായങ്ങളുള്ള തന്നെ ഏറെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് നടാഷ എന്ന് “കോഫി വിത്ത് കരണ്‍” എന്ന പരിപാടിക്കിടയിലും താരം പറഞ്ഞിരുന്നു.

ആലിയ ഭട്ട് നായികയായി എത്തിയ “കലങ്ക്” ആണ് താരത്തിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന “സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി” എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.