'തിരസ്‌കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു'; റിലീസ് തിയതി പുറത്ത്

വിവാദങ്ങള്‍ക്കൊടുവില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന “വര്‍ത്തമാനം” സിനിമ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

“”തിരസ്‌കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു”” എന്ന കുറിപ്പോടെയാണ് ചിത്രം റിലീസിനെത്തുന്ന വിവരം ആര്യാടന്‍ ഷൗക്കത്ത് പങ്കുവെച്ചത്. ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നേരത്തെ നിഷേധിച്ചത്.

ഇത് വിവാദമായിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ജ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Read more

സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത് മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് എന്നാണ് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.