അമ്മാനത്താമലയില്‍... കൈതപ്രത്തിന്റെ വരികളും നാട്ടഴകും, 'വാര്‍ത്തകള്‍ ഇതുവരെ'യിലെ പുതിയ ഗാനം

സിജു വില്‍സണ്‍ നായകനാകുന്ന വാര്‍ത്തകള്‍ ഇതുവരെ” എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “അമ്മാനത്താമലയില്‍ അമ്പിളി വെട്ടം കണ്ടില്ലേ”….. എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തത്.
“അമ്മാനത്താമലയില്‍

അമ്പിളി വട്ടം കണ്ടില്ലേ കണ്ടില്ലേ മുകിലുകളേ

ആയിരത്തിരി വെട്ടങ്ങള്‍ കണ്ടോ മാളോരേ….”

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മെജോ ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു. ജി.വേണുഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു രണ്ട് പാട്ടുകള്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. നവാഗതനായ മനോജ് നായര്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിരാമിയാണ് നായികയായെത്തുന്നത്. വിനയ് ഫോര്‍ട്ട് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു തോമസ് ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്.