വാരിസ് നാളെ എത്തും; കേരളത്തില്‍ 400- ലധികം തിയേറ്ററുകളില്‍

വിജയ് ചിത്രം വാരിസ് നാളെ തീയേറ്ററുകളിലെത്തുകയാണ്. കേരളത്തില്‍ 400ല്‍ അധികം തിയേറ്ററുകളിലാണ് റിലീസ് ചെയുന്നത്. ആദ്യ ഷോ തുടങ്ങുന്നത് വെളുപ്പിനെ നാല് മണിക്കാണ്. ചിത്രത്തിന് വന്‍ വരവേല്‍പാണ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയി കഴിഞ്ഞു.

നാല് കോടിയിലധികം കാഴ്ചക്കാരാണ് വാരിസിന്റെ ട്രെയ്ലര്‍ കണ്ടത്. ഒരു മാസ് ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.
സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും ഹരിപിക്ചേഴ്സ്, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Read more

വാരിസിന്റെ തെലുങ്ക് പതിപ്പായ വരസുഡുവും ഒരേ ദിവസം റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, തെലുങ്ക് പതിപ്പിന്റെ റിലീസ് ജനുവരി 14ലേക്ക് മാറ്റിയിരിക്കുകയാണ്.