ബൈക്കില്‍ കറങ്ങി ദുല്‍ഖറും കല്യാണിയും; ‘വരനെ ആവശ്യമുണ്ട്’ ഫസ്റ്റ്‌ലുക്ക്

Advertisement

ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായി പ്രൊഡ്യൂസറുടെ വേഷമണിയുന്നതിന്റെ സന്തോഷവും ദുല്‍ഖര്‍ ഈ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഐ ആം എ പ്രൊഡ്യൂസര്‍’ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

അനൂപ് തന്നെ തിരക്കഥ എഴുതുന്ന ചിത്രം ഹ്യൂമറിന് പ്രധാന്യം നല്‍കുന്ന കുടുംബ ചിത്രമായിരിക്കും. ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുക.
മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.