ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ഞങ്ങളും ചവറ്‌ലുക്ക്; നടിമാരെ പോലെയാകാന്‍ കൊതിക്കുന്ന സ്ത്രീകള്‍ക്ക് വരലക്ഷ്മിയുടെ വീഡിയോ; കൈയടിച്ച് സോഷ്യല്‍ മീഡിയ

സിനിമാനടിമാരെ പോലെ സുന്ദരികളാകണമെന്നതാണ് ഭൂരിപക്ഷം സ്ത്രീകളുടെയും ആഗ്രഹം. അതിനു വേണ്ടി വസ്ത്രധാരണവും മേക്കപ്പുമെല്ലാം അതേ പോലെതന്നെ പകര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍. ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നതു തന്നെ സുന്ദരികളായിട്ടല്ലെന്നും ഒരുപാട് പേരുടെ പ്രവൃത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

മേക്കപ്പ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. സിനിമ നടിമാരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വീഡിയോ. ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്” വരലക്ഷ്മി കുറിച്ചു.

എന്തായാലും താരത്തിന്റെ തുറന്നു പറച്ചില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഇത് തുറന്നു പറയാന്‍ കാണിച്ച ധൈര്യം അപാരം എന്നാണ് കമന്റുകള്‍.

https://twitter.com/varusarath/status/1172020099915452417