വനിതയുമായുള്ള വിവാഹം സിനിമയുടെ ഷൂട്ടിംഗ് എന്നാണ് പീറ്റര്‍ പറഞ്ഞത്: ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍

നടി വനിത വിജയകുമാറുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ പരാതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് വനിതയെ വിവാഹം ചെയ്തത് എന്നാണ് എലിസബത്തിന്റെ പരാതി.

പിന്നാലെ എലിസബത്തിന്റെ പരാതി പണം തട്ടാനുള്ള നീക്കമാണെന്നും ഒരു കോടി ആവശ്യപ്പെട്ടതായും ആരോപിച്ച് വനിത രംഗത്തെത്തിയിരുന്നു. ലീഗലായി തന്നെ ഇതിനെതിരെ പൊരുതുമെന്നും വനിത വ്യക്തമാക്കിയിരുന്നു.

വനിതയ്‌ക്കൊപ്പമുള്ള ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് വിവാഹത്തെ കുറിച്ച് ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഡിറ്റര്‍ ആയ പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നാണ് എലിസബത്ത് ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പീറ്റര്‍ പറഞ്ഞിരുന്നു. പീറ്റര്‍ മദ്യപാനിയും മുമ്പ് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും എലിസബത്ത് ഇന്ത്യ ഗ്ലിറ്റ്‌സിനോട് പറഞ്ഞു.

തനിക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് അച്ഛനെയും തിരിച്ചു വേണമെന്നാണ് എലിസബത്ത് ഹെലന്റെ ആവശ്യം. ജൂണ്‍ 27ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തെ വിവാഹമാണിത്.