മാപ്പര്‍ഹിക്കാത്ത തെറ്റാണെങ്കിലും ജീവനെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ല, ജീവിതകാലം മുഴുവന്‍ തുറുങ്കിലടക്കണം: വഹീദ റഹ്മാന്‍

ഹൈദരാബാദ് വെടിവെയ്പ്പില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി വഹീദ റഹ്മാന്‍.”ബലാത്സംഗം എന്ന് പറയുന്നത് ഭീകരമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റം. എന്നാല്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കൊല്ലരുത് ജീവിതകാലം മുഴുവും തുറങ്കില്‍ അടയ്ക്കണം എന്നാണ് വഹീദ പറയുന്നത്.

ഒരാളുടെ ജീവനെടുക്കാനുള്ള അനുവാദം ആര്‍ക്കും ഇല്ല. ബലാത്സംഗികളെ ജീവിതകാലം മുഴുവന്‍ തടവിലിടണം. അവരുടെ ജീവിതം അങ്ങനെ ഇല്ലാതാകണം. സംഗീതജ്ഞന്‍ രൂപ്കുമാര്‍ റാഥോഡിന്റെ ആദ്യത്തെ ബുക്ക് വൈല്‍ഡ് വോയേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഓംപ്രകാശ് മെഹ്റയും പൊലീസ് എന്‍കൗണ്ടറിനെ തള്ളിപ്പറഞ്ഞു.