കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി മോഹൻലാൽ സിനിമ ഒരുക്കുന്നത് ബി ഉണ്ണികൃഷ്ണനോ.. ആകാംക്ഷകൾക്കു വിരാമമിട്ടു സംവിധായകൻ.

കൂടത്തായി കൊലപാതക പരമ്പര മലയാള സിനിമാ ലോകത്തും വാർത്തകൾ ഉണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ടു പുറത്തിറങ്ങുന്ന സിനിമകളെ പറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആശീര്‍വാദ് സിനിമാസ് പുറത്തിറക്കുന്ന സിനിമ വരും എന്ന് വാർത്തകൾ വന്നിരുന്നു. ഇതിന്റെ തിരക്കഥയും സംവിധാനവും ബി ഉണ്ണികൃഷ്ണനാണ്നിര്‍വഹിക്കുന്നത് എന്നൊരു വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആ സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിൽ നടന്ന “സ്റ്റാൻഡ് അപ്പ്” സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് ബി ഉണ്ണികൃഷ്ണൻ ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്. സംവിധാനം, ഇരകളെന്ന പേരില്‍, കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകളുടെ ഒരു ഫീമെയില്‍ വെര്‍ഷനാണ് കൂടത്തായി കൊലക്കേസ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ജോളി കൊല നടത്തുമ്പോൾ കയറുന്ന പിശാച് കുടുംബമെന്ന സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര ബാധ തന്നെയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സംഭവത്തെ പറ്റി മോഹൻലാൽ ചിത്രം കൂടാതെ സിനിമാ-സീരിയല്‍ നടിയായ ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചു. സൈനഡ് അടക്കം ഉപയോഗിച്ച് അതെ വീട്ടിലെ ജോളി ജോസഫ് എന്ന സ്ത്രീ അവരെ കൊന്നൊടുക്കി എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.