"മലബാര്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ ആരുമില്ല, കൈവിടരുത്"; സഹായഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍

പ്രളയദുരിതത്തില്‍ സഹായാഭ്യര്‍ഥനയുമായി നടന്‍ ഉണ്ണി മുകുന്ദനും. താരം അഭിനയിച്ച “സ്റ്റൈല്‍” എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സഹായം അഭ്യര്‍ഥിച്ച് അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് കളക്ഷന്‍ സെന്ററുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തുന്നില്ലെന്ന് താരം അറിയിച്ചത്.

വളരെക്കുറച്ച് സാധനങ്ങള്‍ മാത്രമേ കളക്ഷന്‍ സെന്ററുകളില്‍ എത്തിയിട്ടുള്ളു എന്നാണ് താരം പറയുന്നത്. മലബാറിലേക്ക് സഹായം എത്തുന്നില്ല, കഴിഞ്ഞ പ്രളയകാലത്ത് കൂടെ നിന്നവരെ ഇത്തവണ കൈവെടിയരുതെന്നും താരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Read more