'മറിയത്തിന് പാവയും നിനക്ക് കാറും തരാം'; ദുല്‍ഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദന്‍

ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളോടുള്ള കമ്പത്തില്‍ കയറി പിടിച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍ ദുല്‍ഖറിന് ഒരു കാറും മകള്‍ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. താരങ്ങളുടെ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നിപ്പോണ്‍ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തി കൊണ്ട് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് കമന്റുമായി ദുല്‍ഖറും എത്തി. വീഡിയോ ഇഷ്ടമായെന്നും വീട് നിങ്ങളുടെ പ്രതിഫലനമാണ് എന്നുമാണ് ദുല്‍ഖര്‍ കമന്റായി കുറിച്ചത്. ഇതിന് ഉണ്ണി മറുപടിയും കൊടുത്തു.

ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടര്‍ വുമണിനെയും നിങ്ങള്‍ക്ക് പറ്റിയാല്‍ ഒരു കാറും തരാം എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി കുറിച്ചത്. ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഞങ്ങളും വരാം വീട്ടില്‍ കയറ്റുമോ എന്ന കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബ്രൂസ്‌ലി, ഭ്രമം തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുറുപ് ആണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സല്യൂട്ട്, ഹേയ് സിനാമിക എന്നിവയാണ് നടന്റെതായി ഒരുങ്ങുന്നത്.

View this post on Instagram

A post shared by Unni Mukundan (@iamunnimukundan)

Read more