ആ ഗ്ലാസ് എനിക്ക് തരാമോ; ആരാധകന്റെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദന്‍

എപ്പോഴും ആരാധകരോട് അടുത്തിടപഴകുന്ന താരമാണ് ഉണ്ണിമുകുന്ദന്‍. ഇപ്പോഴിതാ ഒരു ആരാധകന് തന്റെ കൂളിംഗ് ഗ്ലാസ് ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചതാണ് പുതിയ വാര്‍ത്ത

മുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കണ്ണട ഒരുപാട് ഇഷ്ടമായ ആരാധകന്‍ ചോദിച്ചു, ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്‌ളീസ്’. പറഞ്ഞു തീരേണ്ട താമസം ഉടന്‍ ഉണ്ണിയുടെ മറുപടി എത്തി. വീട്ടിലെ മേല്‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാന്‍ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ.

unni-mukundan-glass

ശേഷം ആ ആരാധകന്‍ അതേ കൂളിങ് ഗ്ലാസും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്. വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണി മുകുന്ദന്റെ കണ്ണാടി ലഭിച്ചത്.

unni-mukundan-glass1