നിഗൂഢതകളുമായി 'അണ്ടര്‍വേള്‍ഡ്' ഇന്ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം “അണ്ടര്‍ വേള്‍ഡ്” ഇന്ന് തിയേറ്ററുകളിലേക്ക്. ഒട്ടേറെ നിഗൂഢതകളോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയത്. ഒരു ആക്ഷന്‍ റിവെഞ്ച് ത്രില്ലര്‍ ഗണത്തില്‍ പെടുത്തിയാണ് അണ്ടര്‍വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2017-ല്‍ എത്തിയ “കാറ്റ്” എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ് രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ടീസറുകളും ട്രെയ്‌ലറും നല്‍കുന്ന സൂചന. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസ് ആണ്.