ഇനി മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫിയുടെ കാലം, വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് ശേഷം ട്രെന്‍ഡാകാന്‍ പോകുന്ന മേഖല; മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്ന

കേദാര്‍നാഥിലെ രുദ്ര ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രത്തെ ട്രോളി ധാരാളം പേരാണ് രംഗത്തു വന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്നയും മോദിയുടെ ധ്യാന ചിത്രത്തെ ട്രോളിയിരിക്കുകയാണ്. ട്വിറ്ററില്‍ ധ്യാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്വിങ്കിളിന്റെ ട്രോള്‍.

“കുറച്ച് ദിവസമായി ആത്മീയത നിറഞ്ഞ കുറേയധികം ചിത്രങ്ങള്‍ കണ്ടു. അതുകൊണ്ട് “ധ്യാന ഫോട്ടോഗ്രാഫി; പോസുകളും ആംഗിളുകളും എന്ന വിഷയത്തില്‍ ഞാന്‍ ഒരു ക്ലാസ് തന്നെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്.

വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് ശേഷം ട്രെന്‍ഡാവാന്‍ പോകുന്ന പുതിയ മേഖലയാണ് ഇത്” എന്നായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. എജോക്ക് എ ഡേ മേ കീപ് ജില്‍ സെയ്ന്‍” എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പങ്കുവെച്ചത്.