സത്യം എപ്പോഴും ജയിക്കും; പുതിയ ചിത്രവുമായി സുരേഷ് ഗോപി

സിനിമ ജീവിതത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഏറ്റവും പുതുതായി പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രം മേഹും മൂസയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്തു വന്നിട്ടുണ്ട്

എസ് ജി 255 എന്ന് നിലവില്‍ ടൈറ്റില്‍ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തു വരും. കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘സത്യം എന്നെന്നും നിലനില്‍ക്കും ‘ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തു വന്നത്. പ്രേക്ഷകര്‍ അത്യന്തം ആഹ്ലാദത്തോടെയാണ് അനൗണ്‍സ്‌മെന്റിനെ വരവേറ്റത്.

മൈയിം ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതാണ് അവസാനമായി പുറത്തു വന്ന ചിത്രം.

Read more