രാഷ്ട്രീയക്കാര്‍ നീലച്ചിത്രങ്ങള്‍ കാണുന്നു, നീലച്ചിത്ര താരങ്ങള്‍ സിനിമാ താരങ്ങളുമാകുന്നു; രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി ട്രോളന്മാര്‍!

അശ്ലീല ചിത്ര നിര്‍മ്മാണത്തിന് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ചര്‍ച്ച. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ നിറയെ സിനിമാ വ്യവസായത്തെയും രാജ് കുന്ദ്രയ്ക്കെതിരെയും ട്രോളുകളും നിറയുകയാണ് .

രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാചകങ്ങളുമാണ് ട്രോളുകളില്‍ നിറയുന്നത്. “ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ജീവിതം” എന്നാണ് കുന്ദ്രയുടെ ട്വിറ്റര്‍ ബയോയില്‍ പറയുന്ന സന്ദേശം.

നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കുന്ദ്രയുടെ പഴയ ട്വീറ്റും ട്രോളന്മാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. “നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്ക്ക് പണം നല്‍കുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?” “ഇന്ത്യയില്‍ സിനിമ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാര്‍ നീലച്ചിത്രങ്ങള്‍ കാണുന്നു, നീലച്ചിത്ര താരങ്ങള്‍ സിനിമാ താരങ്ങളുമാകുന്നു..”.