ചൂഴ്ന്നിറങ്ങുന്ന നോട്ടവുമായി തൃഷ; 'രാങ്കി'യുടെ പോസ്റ്റര്‍

ദീപാവലി ദിനത്തില്‍ പുതിയ ചിത്രം “രാങ്കി”യുടെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് തൃഷ. പോസ്റ്ററില്‍ തൃഷയുടെ തീവ്രമായ ലുക്കാണ് കാണാന്‍ സാധിക്കുക. നേരത്തെ ഇറങ്ങിയ പോസ്റ്ററില്‍ നിന്നും വ്യത്യാസ്തമാണ് ഈ പോസ്റ്റര്‍. കൈയ്യില്‍ തോക്കേന്തി കഠിനമായി ലുക്കായിരുന്നു നേരത്തെ എത്തിയത്.

തൃഷയുടെ മാസ് ആക്ഷന്‍ രംഗങ്ങളും സ്റ്റണ്ടുകളും രാങ്കിയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിനായി ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതായി തൃഷ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. “എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടി” എന്നാണ് രാങ്കി എന്ന തമിഴ് വാക്കിനര്‍ഥം.

എം ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയൊരുക്കുന്നത് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ്. ഉസ്‌ബെക്കിസ്ഥാനിലാണ് സെപ്റ്റംബര്‍ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.