മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തില്‍ നായിക തൃഷ?

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി തൃഷ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലാണ് തൃഷ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ഇത്.

“96”, “പേട്ട” എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം “ഗര്‍ജനൈ”യാണ് തൃഷയുടെതായി തീയേറ്ററുകളിലേക്കെത്താനിരിക്കുന്ന ചിത്രം. “സതുരംഗ വേട്ടൈ 2”, “പരമപാദം വിളയാട്ടു” എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് തൃഷ ഇപ്പോള്‍.

സൂപ്പര്‍ ഹിറ്റ് ചിത്രം “ദൃശ്യ”ത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം വലിയ ബഡ്ജിറ്റലാകും ഒരുക്കുക. ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. “ബിഗ് ബ്രദര്‍”, “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” ആണ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.