അന്‍വര്‍ റഷീദല്ല അന്‍വര്‍ നോളന്‍; കൊടുങ്കാറ്റായി ട്രാന്‍സ്, ചരിത്രം കുറിക്കുമെന്ന് പ്രവചനം; പ്രേക്ഷക പ്രതികരണം

ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന “ട്രാന്‍സിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. അന്‍വര്‍ റഷീദല്ല ഇത് അന്‍വര്‍ നോളനാണെന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.


ചിത്രം ചരിത്രം കുറിക്കുമെന്നാണ് ചിത്രം കണ്ടവരുടെ പ്രവചനം. സംവിധാനം, തിരക്കഥ, അഭിനയം എല്ലാം പെര്‍ഫെക്ടായി ഒരുമിച്ച് വന്ന സിനിമയാണിതെന്ന് ധാരാളം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമല്‍ നീരദ്.