'ദുല്‍ഖര്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചു'; താരത്തിന്റെ ഡ്രൈവിംഗ് എല്ലാവര്‍ക്കും പാഠമാവട്ടെയെന്ന് ട്രാഫിക് പൊലീസ്

ദുല്‍ഖര്‍ സല്‍മാന്‍ അബദ്ധത്തില്‍ ട്രാഫിക് നിയമം തെറ്റിച്ച വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരത്തെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ട ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി. ദുല്‍ഖറിന് ഉണ്ടായ സംഭവം ആര്‍ക്കും ഉണ്ടാവാകുന്നതാണ്.

അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. എന്നാല്‍ കാര്യം മനസിലായപ്പോള്‍ ശരിയായ വഴിയിലൂടെ അപകടം സംഭവിക്കാതെ പെട്ടെന്ന് തന്നെ പോവുകയാണ് ഉണ്ടായതെന്ന് ബിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മിതി കാരണം എല്ലാവര്‍ക്കും സംഭവിക്കുന്ന ആശങ്കയാണ് ദുല്‍ഖറിനും സംഭവിച്ചത്.

വാഹനം തടഞ്ഞപ്പോള്‍ ഉടനെ തന്നെ കാര്യം മനസിലാക്കി ദുല്‍ഖര്‍ വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തു കൂടി പോവുകയാണ് ഉണ്ടായത്. അതില്‍ അദ്ദേഹത്തെ വളരെ അധികം അഭിനന്ദിക്കുന്നതായും ട്രാഫിക് സിഗ്നല്‍ മാനിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഡ്രൈവിംഗ് എല്ലാവര്‍ക്കും ഒരു പാഠമാവട്ടെ എന്നും ബിജി പറയുന്നു.

ദുല്‍ഖര്‍ ആണെന്ന് ആദ്യം മനസിലായില്ല. പിന്നെ വണ്ടി തിരിച്ച് ശരിക്കുള്ള വഴിയിലൂടെ പോയപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം കാണാന്‍ പറ്റിയത്. ഇന്നലെ മുതല്‍ കുറേ പേര്‍ തന്നെ വിളിച്ചിരുന്നു. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പിന്നെ ദുല്‍ഖര്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നതായും ബിജി പറഞ്ഞു.

എറണാംകുളം ഭാഗത്തേക്കുള്ള കൊമ്മാടി ബൈപ്പാസില്‍ എത്തിയപ്പോഴായിരുന്നു ദുല്‍ഖറിന്റെ പോര്‍ഷെ പാനമേറ സിഗ്നല്‍ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ ബിജി കാര്‍ ശരിയായ ദിശയിലേക്ക് തിരിച്ചു വിടുകയുമാണ് ഉണ്ടായത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചത്.

View this post on Instagram

A post shared by محمد جازل (@mhmd_jazil)

Read more