നീരാളിയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നീരാളിയെ തന്നെ തിന്നണം; ടൊവിനോയെ കണ്ട് അമ്പരന്ന് ആരാധകര്‍!

Advertisement

കുടുംബത്തോടൊപ്പം ചൈനയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോള്‍. തന്റെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ഒക്ടോപസ് ഫോര്‍ ലഞ്ച് എന്ന കാപ്ഷനോടെ നീരാളിയെ കഴിക്കുന്നതിന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. ചൈനയിലെ സംസ്‌കാരവും ഭക്ഷണ രീതികളും ഒരു പോലെ ആസ്വദിക്കുകയാണ് താരം.

‘കല്‍ക്കി’യാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ‘എടക്കാട് ബറ്റാലിയന്‍ 06’ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവീനോ എത്തുമ്പോള്‍ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്.