രാജാവായി ടൊവീനോ, ഇതൊരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്!

പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം ഒരു രാജാപാര്‍ട്ട് ചിത്രം പങ്കുവച്ച് പ്രിയ നടന്‍ ടൊവീനോ തോമസ്. തുര്‍ക്കിയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവീനോ. “”ഒരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്””” എന്ന ക്യാപ്ഷനോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ വൈറാവുകയാണ്.

ഇസ്താംബൂള്‍ നഗരത്തില്‍ അവധിക്കാലം ആഘോഷിക്കുന്ന മറ്റ് ചിത്രങ്ങളും ടൊവീനോ പങ്കുവച്ചിട്ടുണ്ട്. ഭാര്യ ലിഡിയക്കൊപ്പവും മകള്‍ ഇസക്കൊപ്പവും അടിച്ച് പൊളിക്കുകയാണ് തരം എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം.

“കല്‍ക്കി”ക്ക് ശേഷം “ഇടക്കാട് ബറ്റാലിയന്‍ 06” എന്ന ചിത്രമാണ് ടൊവീനോയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സംയുക്ത വര്‍മയാണ് നായികയായെത്തുന്നത്. “കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ്”, “മിന്നല്‍ മുരളി” എന്നിവയാണ് താരത്തിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

https://www.instagram.com/p/B2Zg3PsjUXI/