'കണ്ടന്റാണല്ലോ രാജാവ്, കല്‍ക്കിയിലേക്ക് എത്തിയത് തിരക്കഥ കണ്ടിട്ടെന്ന് ടൊവീനോ '; കല്‍ക്കിയെക്കുറിച്ച് ടൊവീനോ

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ മാസ് എന്‍ര്‍ടെയിന്‍മെന്റ് ചിത്രമാണ് കല്‍ക്കി. തീയേറ്ററുകളിലും മികച്ച പ്രതികരണങ്ങളാണ് കല്‍ക്കിക്ക് ലഭിക്കുന്നത്. താന്‍ പല ഇനങ്ങളില്‍പ്പെട്ട സിനിമ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു മാസ് സിനിമ ആദ്യമായാണെന്ന് ടൊവീനോ പറയുന്നത്.

ഒരു മാസ് സിനിമക്കുള്ള കണ്ടന്റ് കിട്ടിയിരുന്നില്ല, കണ്ടന്റാണല്ലോ രാജാവ്. “തീവണ്ടി” എന്ന ചിത്രത്തിന് മുമ്പ് പ്രവീണ്‍ തന്നോട് ഒരു സബ്ജക്ട് പറഞ്ഞു. ഇഷ്ടമായപ്പോള്‍ ചെയ്യാമെന്നേറ്റു. അതിന് നല്ല തിരക്കഥ കിട്ടി. അങ്ങനെയാണ് കല്‍ക്കിയിലേക്ക് വന്നതെന്ന് ടൊവീനോ പറയുന്നു.

Read more

“എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് “കല്‍ക്കി”. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.