ഇന്ന് വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും പക്ഷേ ഒരുനാള്‍ നിങ്ങള്‍ എന്നെ നോക്കി അസൂയപ്പെടും; എട്ടുവര്‍ഷം മുമ്പ് ടൊവീനോയുടെ വാക്കുകള്‍

യുവതാരം ടൊവീനോ തോമസ് എട്ടു വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അന്ന് പറഞ്ഞ വാക്കുകള്‍ താരത്തിന്റെ ജീവിതത്തില്‍ അതു പോലെ തന്നെ സംഭവിച്ചുവെന്നതാണ് അതിശയകരമായ വസ്തുതയെന്ന് ആരാധകര്‍ പറയുന്നു.

. “ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.” 2011 ജൂണ്‍ 28-ന് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്.

ഈ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയ്ര്‍ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്കു നേരെയും രോഷമിരമ്പുന്നുണ്ട്. 2012-ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയില്‍ തന്റേതായ ഇടം നേടി. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനാണ് ടൊവീനോ.