ചാക്ക് ചുമന്ന് ടൊവീനോയും ജോജുവും; ഒരു ലോഡ് സ്‌നേഹവുമായി നിലബൂരിലേക്ക്

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി കൊണ്ടുപോയി. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനായി ടൊവിനോയും സിനിമാതാരം ജോജു ജോര്‍ജും ഉണ്ടായിരുന്നു.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎന്‍പിസി ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.

തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. സംവിധായകന്‍ സക്കരിയയും ഒപ്പമുണ്ട്