അതേ അയാള്‍ ഒരു കുപ്രസിദ്ധ പയ്യന്‍ തന്നെ; ലഡാക്കിലെ മരണത്തണുപ്പില്‍ രക്ഷകനായെത്തിയ ടൊവീനോ; കുറിപ്പ്

Advertisement

ലഡാക്കിലെ ശരീരം മരവിക്കുന്ന കൊടുംതണുപ്പില്‍ നാട്ടിലെത്താനാകാതെ ലഡാക്കില്‍ കുടുങ്ങിപ്പോയ യുവാക്കള്‍ക്കാണ് സഹായവുമായി നടന്‍ ടൊവിനോ തോമസ് എത്തിയത്. ഇന്ത്യയുടെ 20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനായാണ് അഞ്ചുപേരടങ്ങിയ യുവാക്കളുടെ സംഘം ലഡാക്കിലെത്തിയത്.ഷൂട്ട് ചെയ്ത് മലയാളത്തിലും, തമിഴിലുമായി പുറത്ത് ഇറക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ അതിശൈത്യം മൂലം
മണാലി റോഡും, ശ്രീനഗര്‍ റോഡും, അടഞ്ഞതോടെ വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി. മിലിട്ടറി സഹായവും ലഭിച്ചില്ല. അപ്പോഴാണ് അവരെതേടി ടൊവിനോയുടെ മാനേജരുടെ കാള്‍ എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അതേ അയാള്‍ ഒരു കുപ്രസിദ്ധ പയ്യന്‍ തന്നെ. കഴിഞ്ഞ പ്രളയ സമയത്ത് നമ്മള്‍ എല്ലാവരും കണ്ട ചില ചിത്രങ്ങളുണ്ട്…
ഒരു നടന്‍ സാധാരണ മനുഷ്യരുടെ കൂടെ അവര്‍ക്ക് വേണ്ടി അവരില്‍ ഒരാളായി നിന്ന് അധ്വാനിക്കുന്ന ചില നന്മയുള്ള ചിത്രങ്ങള്‍….
അന്ന് അത് പ്രചരിച്ചപ്പോള്‍ പല പല അഭിപ്രായങ്ങള്‍ ഞാനും കേട്ടു (intellectuals), അഭിനയം തൊഴില്‍ ആക്കിയവരാണ് അവരെ ഇങ്ങനെ പൊക്കി കൊണ്ട് നടക്കണ്ട..ഇതൊക്കെ ഇവരുടെ marketing strategy/ show off etc..മാത്രമാണ് എന്നൊക്കെ..ഫ്‌ലഡ് സ്റ്റാര്‍ എന്നൊക്കെ ആള്‍ക്കാര്‍ അദ്ദേഹത്തെ
കളിയാക്കി വിളിക്കുന്നത് കണ്ടു..
നേരിട്ട് അറിയാത്ത കാര്യം ആയത്‌കൊണ്ടും, നമ്മളെ ബാധിക്കാത്ത കാര്യം ആയതു കൊണ്ടും (അയാള്‍ show ഓഫ് കാണിക്കുന്നതാകും എന്ന് ഞാനും മനസ്സില്‍ ചിന്തിച്ചു ) അത് അവിടെ വിട്ടു..
പക്ഷേ ആ ചിത്രങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് മനസ്സിലായത് 5 ദിവസം മുന്‍പാണ്..നീ എന്തിനാട ഇപ്പൊ ഇതൊക്കെ പറയുന്നത് എന്ന് ചോദിച്ചാല്‍ ഒരു ‘ബ്രാന്‍ഡ് ന്യൂ ‘ കാര്യം നടന്നിരിക്കുന്നു.. മറ്റാരുടെയും ജീവിതത്തില്‍ അല്ല ഞങ്ങള്‍ 5 പേരുടെ ജീവിതത്തില്‍.
മുഖാമുഖം കണ്ട മരണത്തോട് ‘ഞങ്ങള്‍ ഇപ്പൊ ഇല്ല’ നീ പൊക്കോ എന്ന് പറഞ്ഞു ദേ ലഡാക്കില്‍ നിന്നും ഡല്‍ഹിയില്‍ എത്തി.
ദീര്‍ഘശ്വാസം കിട്ടി എന്ന് ബോധ്യം വന്നപ്പോള്‍ ആണ് ഈ കുറുപ്പ് എഴുതുന്നത്,കാര്യം ലേശം അഹങ്കാരം ആണ്..
എറണാകുളത്ത് നിന്ന് ഞങ്ങള്‍ 5 പേരുടെ സംഘം,
ലക്ഷ്യം വളരെ വലുത് ആണെന്നും ദുര്‍ഘടമേറിയതാണെന്നും അറിയാമായിരുന്നിട്ടും രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ യാത്ര തിരിച്ചു
ഇന്ത്യയുടെ 20 state കള്‍ ഉള്‍പ്പെടുത്തി ഒരു music video (without a solid producer/financer) ഷൂട്ട് ചെയ്ത് മലയാളത്തിലും, തമിഴിലുമായി പുറത്ത് ഇറക്കുകയായിരുന്നു ഉദ്ദേശം.
കഴിഞ്ഞ ഒരു മാസമായി തെക്കേ ഇന്ത്യ മുതല്‍ വടക്കേ ഇന്ത്യ വരെ പല ഉള്‍നാടന്‍ ഗ്രാമങ്ങള്‍ തേടി ഞങ്ങടെ യാത്രയും ഷൂട്ടിങ്ങും നടന്നു വരികായിരുന്നു
പക്ഷേ കഥ അതല്ല.
കഴിഞ്ഞ വെള്ളിയാഴ്ചയണ് ഡല്‍ഹിയില്‍ നിന്നും By Air ഞങ്ങള്‍ ലഡാക്കില്‍ എത്തിയത്, അവിടന്ന് കാര്‍ഗില്‍, ദ്രാസ്സ്, സോനംമാര്‍ഗ് എന്നീ ഇടങ്ങളില്‍ ഷൂട്ട് ചെയ്തു ശ്രീനഗര്‍ വഴി മടക്കം ആയിരുന്നു ഉദ്ദേശം, കാര്‍ഗില്‍ എത്തി, പ്രൈവറ്റ് ടാക്‌സി വിളിച്ചു -22° തണുപ്പില്‍, മനസില്ലാമനസോടെയും, നമ്മള്‍ , കൊടുക്കാമെന്നു പറഞ്ഞ ക്യാഷ് നോക്കിയും, ഡ്രൈവര്‍ വണ്ടി എടുത്തു, സോനംമാര്‍ഗിലെ, മഞ്ഞു മഴ ഷൂട്ട് ചെയ്തു.
ആഗ്രഹിച്ചത് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ തിരിച്ചു വരുമ്പോഴേക്കും കാര്‍ഗില്‍ – ജമ്മു റോഡ് അടച്ചിട്ടു – കാരണം മഞ്ഞ് വീഴ്ച, മല ഇടിച്ചില്‍..
-24°തണുപ്പില്‍ കാറിന്റെ ഡീസല്‍ ഫ്രീസ് ആയി,,, അര മണിക്കൂര്‍ കൂടി നിന്നാല്‍ കാറ്റുപോകും എന്ന അവസ്ഥആയപ്പോള്‍, കാര്‍ റോഡില്‍ ഒതുക്കിയ ശേഷം ഡ്രൈവര്‍ ഉള്‍പ്പെടെ ഞങ്ങള്‍ 6 പേര്‍, ആര്‍മിയുടെ ട്രക്കില്‍ കാര്‍ഗില്‍ എത്തി !
7 മണിക്കൂര്‍ സഞ്ചരിച്ചു ലഡാക്കില്‍ തിരിച്ചു എത്തി By Air ഡല്‍ഹിയില്‍ എത്തുക അതെ ഇനി വഴിയുള്ളു .
Wifi തപ്പി പരക്കെ നടന്നു ഒടുക്കം ഒരു ഹോട്ടലിലെ wifi സംഘടിപ്പിച്ചു. AIR ടിക്കറ്റ് നോക്കി
അതിശൈത്യം മൂലം 80 % ശതമാനം ലഡാക്കിലെ തദ്ദേശവാസികളും മറ്റിടങ്ങളിലേക്കു പലായനം ചെയ്യാന്‍ ആശ്രയിക്കുന്ന മണാലി റോഡും, ശ്രീനഗര്‍ റോഡും, അടഞ്ഞതോടെ വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി, നമ്മള്‍ 5 പേര്‍ 24 ദിവസം സഞ്ചരിച്ച മൊത്തം ചിലവിനെക്കാള്‍ കൂടുതല്‍ ആയിരുന്നു ഡല്‍ഹിയിലേക്ക് ഉള്ള മടക്ക യാത്രക്ക് വേണ്ടിയിരുന്നത്. ഇനി ക്യാഷ് ഉണ്ടെങ്കില്‍ തന്നെ 5 ദിവസത്തെ ക്കു flight ഫുള്‍ ആണ്
‘മരണം ആസന്നം ആയ ഒരു സാഹചര്യം ആണ്’ എന്ന് ആരെ എങ്കിലും പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ എങ്ങിനെ ഇരിക്കും എന്ന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലായിസഹായം ചോദിക്കാന്‍ ഉള്ള
ലജ്ജയും, അകപ്പെട്ട് കഴിഞ്ഞവന്റെ നിസ്സഹായാവസ്ഥയും ഭീതിയും എല്ലാം കുഴഞ്ഞ് മറിഞ്ഞ ചില രാത്രികള്‍മിലിറ്ററി സഹായം തേടി ( helicopter). ഭാഗ്യം തുണച്ചില്ല, സമയവും, നിയമവും കൂടെ കൂടി അവസാന നിമിഷം ആ പ്രതീക്ഷയും ഇല്ലാതാക്കി.
ദൈവം പറഞ്ഞ് അയച്ച പോലെ..
ഒരു കോള്‍ വന്നു..
ഞങ്ങള്‍ എല്ലാവരും ഞെട്ടി..
Tovino thomas ന്റെ മാനേജര്‍ ആണ് വിളിക്കുന്നത്.. ടോവി പറഞ്ഞിട്ട്
വിളിക്കുവാ !
‘ഞങ്ങടെ ക്യാമറാമാന്‍ (ഡോണ്‍) എല്ലാവര്‍ക്കും msg കൊടുക്കുന്ന കൂട്ടത്തില്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉണ്ടായിരുന്ന ടോവിനോ യ്കും മെസ്സേജ് കൊടുത്തിരുന്നു ‘
ഡോണ്‍ ടോവിനോയുടെ 2 സിനിമയില്‍ അസ്സോസിയേറ്റ് ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയ്തതൊഴിച്ചാല്‍ ,നമ്മളാരും പുള്ളിയുമായി വര്‍ക്ക് ചെയ്തവരോ, പരിചയം ഉള്ളവരോ അല്ല, വേണേല്‍ കണ്ടിട്ട് ധൈര്യം ആയി മിണ്ടാതെ ഇരിക്കാവുന്ന ‘ ഒരു സഹ പ്രവര്‍ത്തകന്‍ അത്രേ ഉള്ളൂ..അതേ, ഇവിടുത്തെ സാഹചര്യം അറിയാവുന്ന ഒരു മനുഷ്യന്റെ ആവലാതി ആ സ്വരത്തില്‍ ഉണ്ടായിരുന്നു
5 പേര്‍ക്കും ticket എടുത്തു തന്നു
ശരിക്കും പറഞ്ഞാല്‍ ആ സൂപ്പര്‍മാന്‍ കാരണം ഞങ്ങള്‍ ഇപ്പൊ ഡല്‍ഹി എത്തിയിരിക്കുന്നു അല്ലെങ്കില്‍ അദ്ദേഹം കാരണം ജീവന്‍ തിരിച്ചു കിട്ടിയിരിക്കുന്നു…ചെറിയ കാര്യം ആണ്..
ഇത്രയ്ക്ക് ലാഗ് വേണോ എന്ന് ചോദിക്കുന്നവരോട്, ‘വേണം , ആവശ്യം ഉണ്ട് ‘ എന്ന് തന്നെയാ ഉത്തരം
ഒരു മനുഷ്യന്‍
കുപ്രസിദ്ധ മനുഷ്യന്‍
ആകുന്നത് ഇങ്ങനെ ഒക്കെ ആണ്..
അല്ലെങ്കില്‍
തിരിച്ച് പറഞ്ഞാല്‍ ഇങ്ങനെ ഉള്ള മനുഷ്യര്‍ ഒക്കെ തന്നെ ആണ് കു ‘പ്രസിദ്ധ’ രാകേണ്ടത്
അപ്പൊ എല്ലാരോടും സ്‌നേഹം മാത്രം എന്നാലും എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം നമ്മളെ ഒക്കെ സഹായിച്ചിട്ട് പുള്ളിക്കാരന് എന്ത് കിട്ടാനാട ഉവ്വേ ? ?? !