നായകനും നിര്‍മ്മാതാവുമായി ടൊവീനോ തോമസ്; ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

Gambinos Ad
ript>

കഥയിലും കഥാപാത്രത്തിലും ചിത്രത്തിന്റെ പേരിലും ഒരു വ്യത്യസ്ത തലത്തിലൂടെ നീങ്ങുകയാണ് മലയാള സിനിമ. ആ ഗണത്തിലേക്ക് വ്യത്യസ്തമായ ഒരു ടൈറ്റിലുമായി ഒരു ചിത്രം കൂടി. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രം ടൊവിനോ തോമസും ഗോപി സുന്ദറും സിനു സിദ്ധാര്‍ഥും രാംഷിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടൊവീനോയുടെ ആദ്യ നിര്‍മ്മാണ സംരഭമാണ് ഈ ചിത്രം.

Gambinos Ad

‘കുഞ്ഞു ദൈവം’ എന്ന ചിത്രമൊരുക്കി ഏറെ ശ്രദ്ധ നേടിയ ജിയോ ബേബിയാണ് ചിത്രത്തിന്‍രെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു കിടിലന്‍ കോമഡി ഡയലോഗ് തുടങ്ങുന്നത് തന്നെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് എന്നാണ്. ലാലേട്ടന്‍ തന്നെ ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് വലിയ ഒരു അംഗീകാരം ആണെന്നും അതിനു അദ്ദേഹത്തോട് ഏറെ നന്ദി പറയുന്നു എന്നും ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പേരുപോലെ തന്നെ ചിത്രവും കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഓടട്ടേയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.