ടിക് ടോക് ‘കത്രീന’ക്ക് പിന്നാലെ ആരാധകര്‍!

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് ആണെന്നേ പറയൂ. എന്നാല്‍ ആള് വേറെയാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിനിയായ അലീന റായ്‌യുടെ വിശേഷങ്ങളാണ് സൈബറിടങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കത്രീന കൈഫിന്റെ ആരാധകരും അലീനയെ ഏറ്റെടുത്തിരിക്കുകയാണ്.

33.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അലീനയോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളതും കത്രീനയുമായുള്ള സാമ്യത്തിന്റെ രഹസ്യമാണ്. ‘കത്രീനയെ പോലെ തന്നെയുണ്ട്, എപ്പോഴെങ്കിലും കത്രീനയെ കണ്ടിട്ടുണ്ടോ’ എന്നാണ് ഒരു ആരാധകന് ചോദിക്കാനുള്ളത്.

‘കത്രീനയെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ’ എന്ന് മറ്റൊരു കമന്റ്. ‘ശരിക്കും കത്രീന തന്നെ കുടുംബത്തില്‍ ആരും ഇത് ശ്രദ്ധിച്ചില്ലേ’ എന്ന് വേറൊരാരാധകന്റെ ചോദ്യം.