300 കോടി ക്ലബില്‍ ഇടം നേടിയ മൂന്നു ചിത്രങ്ങള്‍, ബോളിവുഡില്‍ ഇത് സല്‍മാന്‍ ഖാന്‍ കാലം

ബോളിവുഡില്‍ അപൂര്‍വ്വമായൊരു നേട്ടത്തിന് ഉടമയായിരിക്കുകയാണ് ബോളിവുഡിന്റെ ടൈഗര്‍ സല്‍മാന്‍ ഖാന്‍. മൂന്ന് 300 കോടി ചിത്രങ്ങള്‍ സ്വന്തം പേരിലാക്കാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍. സുല്‍ത്താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ അലി അബ്ബാസ് സഫര്‍ ഒരുക്കിയ “ടൈഗര്‍ സിന്ദാ ഹൈ”13 ദിവസം കൊണ്ട് 286 .60 കോടി നേടി അതി വേഗം മുന്നൂറു കോടി എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.

രണ്ടാഴ്ച പോലും തികയും മുന്നേ ആണ് ഈ സിനിമ സര്‍വ കാല റികോറിലേക്കു കുതിക്കുന്നത്. 13 ദിവസം കൊണ്ട് 286 .60 കോടി നേടിയാണ് ഈ സിനിമ ചരിത്രം സൃഷ്ട്ടിക്കുന്നത്. 300 കോടി ക്ലബ്ബിലേക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

 

ചിത്രം ആദ്യ ദിനം 34.10 കോടി രൂപയാണ് നേടിയിരുന്നത്. പിന്നീടങ്ങോട്ട് പണം വാരികൊണ്ട് വലിയ നേട്ടത്തിലേക്ക്് കുതിക്കുകയാണ് ഉണ്ടായത്. സല്‍മാന്‍ ഖാന്റെ തന്നെ രണ്ടു സിനിമകളായ ബജ്രംഗി ബൈജാനും സുല്‍ത്താനും 300 കോടി ക്ലബില്‍ കടന്നിരുന്നു. “സുല്‍ത്താന്‍” 301 കോടിയും “ബജ്രംഗി ബായിജാന്‍” 316 കോടിയും നേടിയ സിനിമകളാണ്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത “ഏക് ഥാ ടൈഗര്‍”എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ടൈഗര്‍ സിന്ദാ ഹേ ഒരുക്കിയിട്ടുള്ളത്. മലയാള സിനിമ “ടേക് ഓഫിന്” ആസ്പദമായ യഥാര്‍ത്ഥ സംഭവ വികാസങ്ങള്‍ തന്നെയാണ്

സല്‍മാന്‍ ഖാന്‍ ചിത്രങ്ങളായ ബജ്റംഗി ഭായ്ജാന്‍, സുല്‍ത്താന്‍, ആമിര്‍ഖാന്‍ ചിത്രം ദംഗല്‍, പി.കെ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ട്രേഡ് അനാലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 13 ദിവസം കൊണ്ടാണ് ദംഗല്‍ 300 കോടി പോക്കറ്റിലാക്കിയിരുന്നു.