പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച സിനിമ; 'ത്രയം' ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പൂര്‍ണമായും രാത്രിയില്‍ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

നിരഞ്ജ് രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ വര്‍മ്മ, ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ‘ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ത്രയം. അരുണ്‍ മുരളിധരന്‍ സംഗീത സംവിധാനവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്, ബുസി ബേബി ജോണ്‍, മേക്കപ്പ്-പ്രദീപ്‌ഗോപാലകൃഷ്ണന്‍, സ്റ്റില്‍സ്-നവീന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സഫി ആയൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

May be an image of 1 person and text that says "DHYAN SREENIVASAN SUNNY WAYNE AJU VARGHESE NIRANJ RAJU DAIN DAVIS CHANDHUNADH RAHUL MADHAV SHALU RAHEEM AJITH VINAYAKA FILMS ITHER 10 YOU WV S RUN V OR DIRECTED BY SANJITH/CHANDRASENAN PRODUCED BY VINAYAKA AJITH WRITTENBY ARUN GOPINAATH DIRECTORO PHOTOGRAPHY U_SUNNY ARUN MURALEEDHARAN EDITOR RATHEESH RAJ PRADEEP ATHUL CHALICHAN RTSOORA KURAVILANGAD P”EONX R PRABHU EDIRECTOR AJIL ASOKAN NAVIN MURALI GEORGE, BABY RAVINDRAN SAFI AYOOR ANTONYSTEPHEN"