‘പറന്ന കിളിയെ കൂട്ടിലാക്കാന്‍’ മൂന്നാമതും ‘നയന്‍’ കണ്ട് ആരാധകന്‍; ആശംസയുമായി പൃഥ്വിരാജ്

Gambinos Ad
ript>

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൃഥ്വിരാജ് ചിത്രം നയന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. അതേസമയം, ചിത്രം കണ്ട് സംശയമുന്നയിച്ച ആരാധകന് ഒരിക്കല്‍ കൂടി ചിത്രം കണ്ടാല്‍ പോയ കളി തിരിച്ചു വരും എന്ന് പൃഥ്വി നല്‍കിയ മറുപടിയും വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള മറ്റൊരു കമന്റും ശ്രദ്ധ നേടുകയാണ്.

Gambinos Ad

ചിത്രം ഒന്നും രണ്ടും തവണയും കണ്ട് മനസിലാകാതെ മൂന്നാമതും കാണാന്‍ പോയ ആരാധകനാണ് ഇപ്പോളത്തെ താരം. ‘പറന്ന കിളിയെ തിരിച്ചുവിളിക്കാന്‍ പോയതാ, കിളി പിന്നെയും പറന്നു. ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ ഇനി പിടിച്ച് കൂട്ടിലാക്കും.’പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്. തന്റെ വാക്ക് കേട്ട് വീണ്ടും സിനിമയ്ക്ക് പോയ ആരാധകന്റെ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് വിജയാശംസകളും നേര്‍ന്നു.

100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍. സോണി പിക്‌ച്ചേഴ്‌സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മമത മോഹന്‍ദാസ്, വമിക ഗബ്ബി, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.